Skip to main content

കോവിഡാനന്തര ശാരീരിക മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പുനര്‍ജ്ജനി 

 

 

 

കോവിഡാനന്തരം ശാരീരിക മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുനര്‍ജ്ജനി വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.എം.വിമല അദ്ധ്യക്ഷത വഹിച്ചു. ആശൂപത്രി സൂപ്രണ്ട് ഡോ.പ്രീത എം. സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. മഹേഷ്, എച്ച്എംസി മെമ്പര്‍മാര്‍, ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍ ഡോ.അനന്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ജില്ലാ ആയുര്‍വേദ ആശുപത്രി നഴ്സ് ശ്യാംജി നന്ദി രേഖപ്പെടുത്തി.

date