Skip to main content

കോട്ടൂരില്‍ ഞാറ്റുവേലചന്ത തുടങ്ങി 

 

 

 

കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഞാറ്റുവേല ചന്തക്ക് തുടക്കമായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.  തെങ്ങ്, കവുങ്ങ്  കുറ്റിക്കുരുമുളക്, ഫലവൃക്ഷം എന്നിവയുടെ തൈകള്‍, ഉല്പാദനോപാധികള്‍ എന്നിവ ചന്തയില്‍ ലഭിക്കും. ചന്ത ജൂലൈ ഏഴിന് സമാപിക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിലാസിനി പൊയിലില്‍, സ്ഥിരംസമിതി അംഗങ്ങള്‍, പഞ്ചായത്ത്  അംഗങ്ങള്‍, കൃഷി ഓഫീസര്‍ സി.മുജീബ്, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date