Skip to main content

ക്ഷേമ പദ്ധതികള്‍ വഴി ലഭിച്ച അരി പൊതുമാര്‍ക്കറ്റില്‍ : കര്‍ശന നടപടി

 

 

 

സാധാരണ റേഷനു പുറമേ  സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ വഴി റേഷന്‍ കട വഴിയും  സ്‌കൂളുകള്‍ വഴിയും ലഭിച്ച അരി പൊതുമാര്‍ക്കറ്റിലെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ചില കുടുംബങ്ങള്‍ അരി പൊതുമാര്‍ക്കറ്റിലെത്തിക്കുന്നതായും താലൂക്കിലെ ചില പ്രദേശങ്ങളിലെ കടകളില്‍ വില്പന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.  ഇത് നിയമ വിരുന്ധമാണ്.  കുറ്റക്കാര്‍ക്കെതിരെ അവശ്യവസ്തു നിയമത്തിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം കേസെടുക്കും. 

date