Skip to main content

കരകൗശല സംരംഭങ്ങള്‍ക്ക് ധനസഹായം 

 

 

 

കരകൗശല തൊഴിലാളികള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ അപേക്ഷ  ക്ഷണിച്ചു. കരകൗശല മേഖലയില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ സംരംഭകത്തിന്റെ മുടക്കുമുതലില്‍ സ്ഥിര മൂലധനത്തിന്റെ 50 ശതമാനം വരെ സബ്സിഡി നല്‍കുന്നതാണ് പദ്ധതി. സുരഭി, കൈരളി, കെല്‍പാം, കാഡ്കോ, ബാംബു കോര്‍പ്പറേഷന്‍, ഡെവലപ്മെന്റ് കമ്മീഷണര്‍ ഹാന്റിക്രാഫ്റ്റ്സ് തൃശ്ശൂര്‍ എന്നിവയില്‍ ഏതിലെങ്കിലും രജിസ്റ്റര്‍ ചെയ്ത കരകൗശല തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക് ഓഫീസുകളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ താലൂക്ക് വ്യവസായ ഓഫീസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ :  0495-2766035, 9446029579.

date