Skip to main content

ഉള്ളിയേരി ഭൂഗർഭശ്മശാനം; പ്രവൃത്തി ഓഗസ്റ്റ് 30നകം പൂർത്തീകരിക്കാൻ നിർദേശം 

 

 

 

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പ്രശാന്തി മോഡൽ ഭൂഗർഭ ശ്മശാനത്തിന്റെ പ്രവൃത്തി ഓഗസ്റ്റ് 30നകം പൂർത്തീകരിക്കാൻ  സച്ചിൻദേവ് എം.എൽ.എ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രവൃത്തി എം. എൽ. എ വിലയിരുത്തി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പ്രവൃത്തിയുടെ ഒന്നാം ഘട്ടത്തിൽ റോഡ് നിർമ്മാണം ഒഴികെ ബാക്കിയുള്ളവ 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിയാണ് പൂർത്തീകരിക്കാനുള്ളത്. രണ്ടാം ഘട്ടത്തിൽ ക്രിമിറ്റോറിയത്തിൽ ഫർണസ് സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളുമാണ് ബാക്കിയുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത, വൈസ് പ്രസിഡന്റ് ബലരാമൻ മാസ്റ്റർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ എം. എൽ. എക്കൊപ്പം ഉണ്ടായിരുന്നു.

date