Skip to main content

ഈസ് ഓഫ് ലിവിംഗ് സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി

 

ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുന്നതിന് മുന്നോടിയായുള്ള ഈസ് ഓഫ് ലിവിംഗ് സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും സര്‍വേ ആരംഭിച്ചു. ജൂലൈ 20ന് സര്‍വേ പൂര്‍്ത്തീകരിക്കും.

2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പട്ടികയിലെ ഗുണഭോക്താക്കളുടെ നിലവിലെ ജീവിത സൗകര്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണമാണ് സര്‍വേ ലക്ഷ്യം വെക്കുന്നത്. ജില്ലയിലെ 194194 കുടുംബങ്ങളില്‍ നിന്നാണ് വിവരശേഖരണം നടത്തുക. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ര് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവരടങ്ങിയ ജില്ലാതല ഗവേണിംഗ് സെല്ലാണ് ജില്ലയില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് വിവരശേഖരണം.

date