കണ്ണൂര്‍ അറിയിപ്പുകള് 06-07-2021
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ (എടിഡിസി), കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലെ സെന്ററില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9744917200, 9995004269
ലഘു വ്യവസായ യോജന വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാന്‍ പാടില്ല. വായ്പാ തുക ആറ് ശതമാനം പലിശ നിരക്കില്‍ 60 തുല്യ മാസഗഡുക്കളായി തിരിച്ചടക്കണം.
വായ്പ അനുവദിക്കുന്നതിന് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497-2705036, 9447691258
വിദ്യാകിരണം- വിദ്യാജ്യോതി സ്കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാര്‍ക്കായുള്ള വിദ്യാകിരണം, വിദ്യാജ്യോതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് വിദ്യാകിരണം സ്കോളര്‍ഷിപ്പിനും ഒമ്പത് മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാജ്യോതി സ്കോളര്‍ഷിപ്പിനും അപേക്ഷിക്കാം. 40 ശതമാനമോ അതിലധികമോ അംഗപരിമിതി ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി പി എല്‍ കാര്‍ഡിന്റെ പകര്‍പ്പ്/വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, അംഗപരിമിതി തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷകന്റെ പേരിലുള്ള ഐഎഫ്എസ് സി കോഡ് രേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്ത് 18 നകം ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം യൂണിഫോം, പഠനോപകരണം എന്നിവയുടെ ഒറിജിനല്‍ ക്യാഷ് ബില്‍ കൂടി ഉള്‍പ്പെടുത്തണം. ഫോണ്‍: 04972 712255
സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ യുവജന കമ്മീഷന്
സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി സംസ്ഥാന യുവജന കമ്മീഷന്. keralayouthcommission@gmail.com എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്സ്ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. 18 മുതല്‍ 40 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍/സിറ്റിംഗ് സംഘടിപ്പിക്കാനും ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമസഹായം ഉറപ്പാക്കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനുമാണ് യുവജന കമ്മീഷന് ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2308530.
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി റെഗുലര്‍/ പാര്‍ട്ട് ടൈം കോഴ്സിലേക്ക് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 12 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in, www.cek.ac.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 9447402630, 0469 2677890, 2678983, 8547005034.
വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പേരാവൂര്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(കാര്‍/ ജീപ്പ്) ഏറ്റെടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 21ന് ഒരു മണിവരെ സ്വീകരിക്കും. വിലാസം: പേരാവൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, പേരാവൂര്‍ പി ഒ, 670673. ഫോണ്‍: 0490 2447299.
അപേക്ഷ ക്ഷണിച്ചു
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര പുനര്‍നിര്‍ണയത്തിനായുള്ള ആര്ബിട്രേഷന് സംബന്ധിച്ച ജോലികളില്‍ സഹായിക്കുന്നതിനായി റവന്യു വകുപ്പില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച ലാന്റ് അക്വിസിഷന്‍ ജോലിയില്‍ പ്രാവീണ്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ജൂലൈ 12ന് അഞ്ച് മണിക്കകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700645
- Log in to post comments