Skip to main content

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ഹെറിറ്റേജ് മോഡല്‍ റഫറന്‍സ് ബ്ലോക്ക് ഉദ്ഘാടനം ആറിന്

തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ പുതിയ ഹെറിറ്റേജ് മോഡല്‍ റഫറന്‍സ് ബ്ലോക്ക് ഉദ്ഘാടനം ജൂണ്‍ ആറിന് വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും.  ഇതോടൊപ്പം കാഴ്ചശേഷിയില്ലാത്തവര്‍ക്കുവേണ്ടി ഒരു ബ്രെയ്‌ലി ലൈബ്രറി വിഭാഗം കൂടി ആരംഭിക്കും. 
    വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.  വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
പി.എന്‍.എക്‌സ്.2173/18

date