Skip to main content

ആസൂത്രണ സമിതിയിലേക്കുള്ള നഗരസഭ പ്രതിനിധികളെ തെരഞ്ഞെടുത്തു

കാക്കനാട്: എറണാകുളം ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള നഗരസഭ പ്രതിനിധികളെ തിരഞ്ഞെടുത്തു. സ്ത്രീ സംവരണ വിഭാഗത്തിൽ റീത്ത പോൾ (അങ്കമാലി നഗരസഭ, യുഡിഎഫ്) ജനറൽ വിഭാഗത്തിൽ ജമാൽ മണക്കാടൻ (കളമശ്ശേരി നഗരസഭ, യുഡിഎഫ്) തിരഞ്ഞെടുക്കപ്പെട്ടു. 421 മുൻസിപ്പൽ കൗൺസിലർന്മാരിൽ 395 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. എറണാകുളം ടൗൺ ഹാളിൽ വച്ച് നടന്ന വോട്ടെടുപ്പിൽ ജില്ലാ കളക്ടർ എസ് സുഹാസ് ആയിരുന്നു വരണാധികാരി. ഇന്ന് (08/07/2121) കൊച്ചി കോർപ്പറേഷൻ ആസൂത്രണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ടൗൺഹാളിൽ വച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ 74 കൗൺസിലർമാക്കാണ് വോട്ടവകാശം.

date