Skip to main content
നെല്ലിപ്പതി ഊരിലെ അനന്യ രാജന്റെ വീട്ടില്‍ ഒരുക്കിയ വായനശാല

അട്ടപ്പാടിയില്‍ അക്ഷരക്കൂട്ട് പദ്ധതിക്ക് തുടക്കം

 

 

സമഗ്ര ശിക്ഷാ കേരളം അഗളി ബി. ആര്‍. സി. യുടെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖലയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ വീട്ടില്‍ വായനശാല ഒരുക്കുന്ന അക്ഷരക്കൂട്ട് പദ്ധതിക്ക് അട്ടപ്പാടിയില്‍ തുടക്കമായി. നെല്ലിപ്പതി ഊരിലെ അനന്യ രാജന്റെ വീട്ടില്‍ ഒരുക്കിയ ആദ്യ വായനശാല അഗളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഹേശ്വരി ഉദ്ഘാടനം ചെയ്തു . ബി.ആര്‍.സി. അധ്യാപകരുടെയും ഭിന്നശേഷി കുട്ടികളുടെയും കൂട്ടായ്മയായ താരക കൂട്ടമാണ് പദ്ധതിക്ക് ആവശ്യമായ പുസ്തകങ്ങള്‍ സംഘടിപ്പിച്ചത് . ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ സി.പി. വിജയന്‍ അധ്യക്ഷനായി. കെ ടി ഭക്ത ഗിരീഷ്, പി. നിധീഷ്, കെ.പി. അബ്ദുല്‍ കരീം, സി.കെ. സുപ്രിയ, രാഹുല്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date