Skip to main content
അട്ടപ്പാടിയില്‍ ബ്രിഡ്ജ് കോഴ്‌സിലൂടെ പഠിക്കുന്ന കുട്ടികള്‍

കുടുംബശ്രീയുടെ ബ്രിഡ്ജ് സ്‌കൂളും പ്രവര്‍ത്തനമാരംഭിച്ചു

കോവിഡ് കുറഞ്ഞതോടെ അട്ടപ്പാടി മേഖലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് സ്‌കൂളുകളും ആരംഭിച്ചു. അഗളി, ഷോളയൂര്‍ , പുതൂര്‍ തുടങ്ങിയ മൂന്നു പഞ്ചായത്തുകളിലും കോവിഡ് കുറഞ്ഞ പ്രദേശങ്ങളിലാണ് ബ്രിഡ്ജ് ക്ലാസ് മുറികള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നിലവില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. ലാപ്‌ടോപ്പുകളും ടി.വി.യും ഉപയോഗപ്പെടുത്തിയാണ് പഠനം. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളും ബ്രിഡ്ജ് സ്‌കൂളിലൂടെ പഠിക്കുന്നുണ്ട്. കൂടാതെ കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും സര്‍ഗ്ഗശേഷികളെ വളര്‍ത്തുന്നതിനുമായി എല്ലാ ആഴ്ചയും ബാലഗോത്രസഭകളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.
 

date