Skip to main content

കോവിഡ് ആശുപത്രികളിൽ 1,884 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 67 കോവിഡ് ആശുപത്രികളിൽ 3,224 കിടക്കകളിൽ 1,884 എണ്ണം ഒഴിവുണ്ട്. 180 ഐ.സി.യു കിടക്കകളും 54 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 763 കിടക്കകളും ഒഴിവുണ്ട്. 18 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 703 കിടക്കകൾ, 70 ഐ.സി.യു, 29 വെന്റിലേറ്റർ, 422 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

9 സി.എഫ്.എൽ.ടി.സികളിലായി  1,014 കിടക്കകളിൽ 656 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 316 എണ്ണം ഒഴിവുണ്ട്. 57 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 1292 കിടക്കകളിൽ 970 എണ്ണം ഒഴിവുണ്ട്.

date