Skip to main content

'സ്ത്രീധനമുക്ത കേരളം' കാമ്പയിനുമായി സാക്ഷരതാ മിഷന്‍

 

 

 

സാക്ഷരതാ മിഷന്റെ ലിംഗസമത്വ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി 'സ്ത്രീധന മുക്ത കേരളം' എന്ന പേരില്‍ സ്ത്രീധന നിരോധന ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ 180 സാക്ഷരതാ തുടര്‍വിദ്യാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി  ജില്ലാ സാക്ഷരതാമിഷന്റെ  നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍,സാക്ഷരതാമിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date