Skip to main content

മാജിക്കിലൂടെ ലഭിച്ച തുക ഉദയം പദ്ധതിയ്ക്ക് കൈമാറി

 

 

 

മാജിക് ഷോ നടത്തി ലഭിച്ച തുക കൊയിലാണ്ടി മാജിക് അക്കാദമി ഉദയം പദ്ധതിയ്ക്ക് കൈമാറി.  തെരുവില്‍ കഴിയുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചതാണ് ഉദയം പദ്ധതി.  'മാന്ത്രികസ്പര്‍ശം' എന്ന പേരില്‍ ത്രിദിന ഓണ്‍ലൈന്‍ മാജിക് ഷോയാണ് സംഘടിപ്പിച്ചത്.  ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ മാജിക് അക്കാദമി ഡയറക്ടര്‍ മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. മജീഷ്യന്‍ വില്‍സണ്‍ ചമ്പക്കുളം, മജീഷ്യന്‍ സാമ്രാജ്, പ്രഭാക് മല്ലിക, പ്രീത് അഴീക്കോട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സമാഹരിച്ച തുക  ജില്ലാ കലക്ടര്‍ സാംബശിവറാവു ഏറ്റുവാങ്ങി.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍, എം.ജി.ബല്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

date