Skip to main content

പാര്‍ട്ട് ടൈം അധ്യാപകര്‍ : അഭിമുഖം 14 ന്

 

 

 

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സിസിപി (ഹോമിയോ) കോഴ്സ് നടത്തിപ്പിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക പാര്‍ട്ട് ടൈം അധ്യാപകരെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളാണുള്ളത്.  യോഗ്യത - ബിഎച്ച്എംഎസ്, ടിസിഎംസി പെര്‍മനന്റ് രജിസ്ട്രേഷന്‍, അഭിലഷണീയ യോഗ്യത - എം.ഡി (ഹോമിയോ). അധ്യാപന പരിചയം.  താല്‍പര്യമുളള അപേക്ഷകര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബി.എച്ച്.എം.എസ് മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവ സഹിതം ജൂലൈ 14 ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ghmck.org ല്‍ ലഭിക്കും.

date