Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 3819 പേർ (1909 ഒന്നാം ഡോസും, 1910 രണ്ടാം ഡോസും) കോവാക്സിൻ കുത്തിവെപ്പെടുത്തവർ 2541 പേർ (1440 ഒന്നാം ഡോസും 1101 രണ്ടാം ഡോസും)

 

ജില്ലയിൽ ഇന്ന് (08.07.2021) ആകെ 3819 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 878 പേർ  ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.  ഇതിൽ 424 പുരുഷൻമാരും 454 സ്ത്രീകളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 84 പേരും ഇന്ന് കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതിൽ 44 പുരുഷൻമാരും 40 സ്ത്രീകളും ഉൾപ്പെടും.

ഇതു കൂടാതെ 29 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 10 പേർ രണ്ടാം ഡോസുമടക്കം 39 പേരും, 145 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 13 പേർ രണ്ടാം ഡോസുമടക്കം 158 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 96 പേർ ഒന്നാം ഡോസും 295 പേർ രണ്ടാം ഡോസുമടക്കം 391 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 435 പേർ ഒന്നാം ഡോസും 922 പേർ രണ്ടാം ഡോസുമടക്കം 1357 പേരും, 60 വയസിനു മുകളിലുള്ള 242 പേർ ഒന്നാം ഡോസും 670 പേർ രണ്ടാം ഡോസുമടക്കം 912 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 30 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.

ആകെ 2541 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 250 പേർ  ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 90 പുരുഷൻമാരും 160 സ്ത്രീകളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 147 പേർ ഒന്നാം ഡോസും 366 പേർ രണ്ടാം ഡോസുമടക്കം 513 പേരും ഇന്ന് കോ വാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതിൽ 238 പുരുഷൻമാരും 270 സ്ത്രീകളും ഉൾപ്പെടും.

ഇതു കൂടാതെ 30 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 42 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 204 പേർ രണ്ടാം ഡോസുമടക്കം 246 പേരും, വിദേശത്തു പോകാൻ തയ്യാറെടുക്കുന്ന 87 പേർ ഒന്നാം ഡോസും 125 പേർ രണ്ടാം ഡോസുമടക്കം 212 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 568 പേർ ഒന്നാം ഡോസും 237 പേർ രണ്ടാം ഡോസും അടക്കം 805 പേരും, 60 വയസ്സിനു മുകളിലുള്ള 346 പേർ ഒന്നാം ഡോസും 166 പേർ രണ്ടാം ഡോസും അടക്കം 512 പേരും കോവാക്സിൻ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 12 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date