Skip to main content

ഗുഡ് ഇംഗ്‌ളീഷ്-അഛി ഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷന്‍ തുടങ്ങി 

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഗുഡ് ഇംഗ്‌ളീഷ്-അഛി ഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷന്‍ തുടങ്ങി. ഇംഗ്‌ളീഷും ഹിന്ദിയും എഴുതാനും സംസാരിക്കാനും പരിശീലനം നല്‍കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് പത്താംതരം തുല്യതാ പരീക്ഷയെഴുതിയവര്‍ക്ക് അപേക്ഷിക്കാം. 2500 രൂപയാണ് കോഴ്സ്-രജിസ്ട്രേഷന്‍ ഫീസ്.

നാലാംതരം, ഏഴാംതരം തുല്യത രജിസ്‌ട്രേഷന് നവംബര്‍ 30വരെ അപേക്ഷിക്കാം. വിശദവിവരം ബ്ലോക്ക് വികസന വിദ്യാ കേന്ദ്രം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 9496215572 

date