Post Category
കലക്‌ട്രേറ്റില്‍ ഔഷധ ഉദ്യാനം ഒരുക്കുന്നു.
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം മിഷന്റെയും ഇസാഫ് ലീവബിള്‍ സിറ്റിയുടെയും സഹകരണത്തോടെ ജൂണ്‍ അഞ്ചിന് ജില്ലാ പ്ലാനിംഗ് ഓഫീസ് പരിസരത്ത് മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മാതൃകയും പ്രചോദനവുമാകുന്ന രീതില്‍ 'ഹരിതാസൂത്രണം' എന്ന പേരില്‍ ഔഷധ ഉദ്യാനം ഒരുക്കുന്നു.
വിവിധ ഔഷധ സസ്യങ്ങളായ ആര്യവേപ്പ്, ശംഖ്പുഷ്പം, കരിനെച്ചി, നെല്ലി, ആടലോടകം, തുവര, ആവണക്ക്, കച്ചോലം, കസ്തൂരി മഞ്ഞള്‍, കറിവേപ്പ്, കറുക, രാമച്ചം എന്നിങ്ങനെ നൂറോളം ഔഷധ സസ്യങ്ങളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധ ഉദ്യാനത്തില്‍ ഒരുക്കുന്നത്. ഉച്ചക്ക് 12 മണിക്ക് ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് എ.പി.ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അമിത് മീണ പങ്കെടുക്കും.
date
- Log in to post comments