Skip to main content

ഡിപിസി; കോര്‍പറേഷന്‍ പ്രതിനിധിയായി മേയര്‍

ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ നിന്നുളള പ്രതിനിധിയായി മേയര്‍ അഡ്വ. ടി ഒ മോഹനനെ തെരഞ്ഞെടുത്തു. ഒരു നോമിനേഷന്‍ മാത്രമാണ് ലഭിച്ചത്. കോര്‍പറേഷന്‍ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കേണ്ട പൊതുവിഭാഗത്തിലെ ഒരു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇതോടെ പൂര്‍ത്തിയായത്. സമിതിയിലേക്ക് ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ ആകെ ഒമ്പത് പേരെ ഇതുവരെ തെരഞ്ഞെടുത്തു.

ആസൂത്രണ സമിതിയിലേക്കുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നുള്ള പൊതുവിഭാഗം സ്ഥാനങ്ങളിലേക്കുള്ള മൂന്ന് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും

date