Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി: ജില്ലയിലെ മുഴുവന്‍  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്യും

 
 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അഞ്ചുതരം പച്ചക്കറി വിത്തുകള്‍ അടങ്ങിയ പായ്ക്കറ്റ് ജില്ലയിലെ 1,80,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇന്ന്(ജൂണ്‍ 5)വിതരണം ചെയ്യും. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ്  സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിത്ത്പായ്ക്കറ്റുകള്‍ വിതരണം ചെയ്യും. ഇതോടൊപ്പം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സര്‍ക്കാര്‍ ഫാമുകളില്‍ ഉല്‍പ്പാദിപ്പിച്ച വൃക്ഷ തൈകളും വിതരണം ചെയ്യും.  ജില്ലാതല ഉദ്ഘാടനം ചെര്‍ക്കള ജി.എച്ച്.എസ്.എസില്‍ ഇന്ന്(ജൂണ്‍ 5) രാവിലെ 11.30 ന് കാസര്‍കോട്  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍വഹിക്കും.
  

date