കണ്ണൂര്‍ അറിയിപ്പുകള്‍ 13-07-2021
അഭിമുഖം ജൂലൈ 15 ന്
കണ്ണൂര്‍ ആയുര്‍വേദ കോളേജ് സംഹിത സംസ്‌കൃത ആന്റ് സിദ്ധാന്ത വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. ജൂലൈ 15ന് രാവിലെ 11 ന് പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ പ്രിന്‍സിപ്പല്‍ ഓഫീസില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. വേതനം 57525 രൂപ. ഫോണ്‍ 0497 2800167,
ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ പരിശീലന പരിപാടി ജൂലൈ 22,23 തീയതികളില്‍ ഓണ്‍ലൈനായി നടക്കും. അഡ്വാന്‍സ് കോഴ്‌സ് ഓണ്‍ ഡിസിപ്ലിനറി പ്രൊസീഡിംഗ്‌സ് എന്ന വിഷയത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ജീവനക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലു വരെയാണ് പരിശീലനം.പരിശീലന ഫീസ് 5000 രൂപ.ഫോണ്‍ : 011-24607319, 9711554021
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ജൂലൈ 16 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ. സെയില്‍സ് സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍/സീനിയര്‍ ടെക്‌നീഷ്യന്‍, ബില്ലിങ് എക്‌സിക്യൂട്ടീവ്, സെയില്‍സ് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍, കസല്‍ട്ടന്റ് ട്രെയിനര്‍, ബിസിനസ് അസ്സോസിയേറ്റ് എന്നീ തസ്തികളിലേക്കാണ് അഭിമുഖം.
എസ്എസ്എല്‍സി, ബിരുദം, ഡിപ്ലോമ/ഐടിഐ, പ്ലസ്ടു എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ജൂലൈയിലെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത്
ജൂലൈ മാസത്തില്‍ റേഷന്‍ സാധനങ്ങളുടെ വിതരണത്തിന്റെ ഭാഗമായി എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി.ഗ്രാം അരിയും നാല് കി ഗ്രാം ഗോതമ്പും സൗജന്യമായും, ഒരു പാക്കറ്റ് ആട്ട ആറു രൂപ നിരക്കിലും, ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം എ എ വൈ കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും വീതം സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പി എച്ച് എച്ച് കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കിലും, കാര്‍ഡിന് ഒരു പാക്കറ്റ് ആട്ട എട്ട് രൂപ നിരക്കിലും (കാര്‍ഡില്‍ ഒരംഗം മാത്രമാണുള്ളതെങ്കില്‍ നാല് കിലോ അരിയും ഒരു പാക്കറ്റ് ആട്ടയും മാത്രം) ലഭിക്കും.
കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം പി എച്ച് എച്ച് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പൊതുവിഭാഗം സബ്സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപാ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും. പൊതുവിഭാഗം നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും. പൊതു വിഭാഗം കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും, ഒരു പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും ലഭിക്കും. പൊതു വിഭാഗം സബ്‌സിഡി , പൊതു വിഭാഗം നോണ്‍ സ്ബസിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കി ഗ്രാം സ്‌പെഷ്യല്‍ അരി ലഭിക്കും.
വൈദ്യുതീകരിച്ച വീടുളള ഓരോ എ എ വൈ കാര്‍ഡിനും ഒരു ലിറ്റര്‍ വീതവും, ഓരോ പി എച്ച് എച്ച് കാര്‍ഡിനും അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും എട്ട് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 45 രൂപാ നിരക്കില്‍ മൂന്നു മാസത്തിലൊരിക്കല്‍ (ജൂലൈ മുതല്‍ സെപ്തംബര്‍ വരെ) ലഭിക്കും.
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കുക. താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂര്‍ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്- 0497 2700552, ടോള്‍ഫ്രീ-1800-425-1550, 1947
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് ലാബിലെ സ്‌ക്രൂ കംപ്രസ്സര്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനായി കംപ്രസ്സര്‍ ഓയില്‍ ഫില്‍റ്റര്‍ അനുബന്ധ സര്‍വീസ് എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22 ഉച്ചക്ക് രണ്ടു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. 04972 780226
വാഹന ടെണ്ടര്‍
ഐസിഡിഎസ് ഇരിക്കൂര്‍ അഡീഷണല്‍ ഓഫീസില്‍ ഈ വര്‍ഷം വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കുവാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 04602 257202
- Log in to post comments