Skip to main content

സൗജന്യ വിതരണത്തിന് 4.50 ലക്ഷം വൃക്ഷത്തൈകള്‍

    ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 4.50 ലക്ഷം വൃക്ഷത്തൈകള്‍ സൗജന്യ വിതരണത്തിനായി വനംവകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം  തയ്യാറാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ മുതലായവക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  വൃക്ഷവത്ക്കരണത്തിനായി വനംവകുപ്പ് നഴ്‌സറികളില്‍ നിും സൗജന്യമായി വിവിധയിനം വൃക്ഷത്തൈകള്‍ നല്‍കും. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വനംവകുപ്പ് തൈകള്‍ എത്തിച്ച് നല്‍കും. പനീര്‍ചാമ്പ, റമ്പു'ാന്‍, ഓറഞ്ച്, ചെറുനാരകം, പ്ലാവ്, മാതളം, ഞാവല്‍, പേര, നെല്ലി, വാളംപുളി, കുടംപുളി മുതലായ ഫലവൃക്ഷങ്ങളുടെയും ചന്ദനം, രക്തചന്ദനം, വേങ്ങ, മഹാഗണി, സില്‍വര്‍ ഓക്ക്, തേക്ക് മുതലായവയുടെയും ഇലഞ്ഞി, കണിക്കൊ, മണിമരുത്, നീര്‍മരുത്, ആര്യവേപ്പ്, ഉങ്ങ്, കുമ്പിള്‍, മുള, നേന്മേനിവാക മുതലായവയുടെയും തൈകള്‍ ലഭിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ തൈകളുടെ ലഭ്യതക്കും മറ്റ് വിശദ വിവരങ്ങള്‍ക്കും സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചുകളിലെ മ്പരുകളില്‍ ബന്ധപ്പെടണം.
അടിമാലി, മൂാര്‍ ഭാഗങ്ങളിലുള്ളവര്‍ 9400258387, 9061071646, 9495789060, 9072298440 തൊടുപുഴ ഭാഗങ്ങളിലുള്ളവര്‍ 9495274040, 9447602468, ക'പ്പന ഭാഗങ്ങളിലുള്ളവര്‍ 8547603722, 9446402303, 8547603724, 9947682893 പീരുമേട് ഭാഗങ്ങളിലുള്ളവര്‍ 8547603726, 8547603727, 9447560985, 9744599090, ഇടുക്കി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസ് 04862 232505 എീ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.ഇ മെയില്‍ മരള.ളെശറസ.ളീൃ@സലൃമഹമ.ഴീ്.ശി

date