Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്  വിതരണവും പുതുക്കലും 15 വരെ നീട്ടി     

ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും പുതുക്കലും ജൂണ്‍ 15 വരെ നീട്ടിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ പദ്ധതിയില്‍ അംഗമായ കുടുംബങ്ങള്‍ക്ക് പുതുക്കാനും കഴിഞ്ഞ വര്‍ഷം അക്ഷയകേന്ദ്രങ്ങള്‍ വഴി  അപേക്ഷ നല്‍കിയ കുടുംബങ്ങള്‍ക്ക് കാര്‍ഡ് എടുക്കാനുളള അവസരമാണിത്. 
ഇനിയും പുതുക്കാത്തതും പുതിയ കാര്‍ഡ് എടുക്കാത്ത കുടുംബങ്ങള്‍ക്കുമായി അവസാനഘട്ടം കാര്‍ഡ് വിതരണം നടന്നുവരികയാണ്.  ജൂണ്‍ 15 വരെ ഇതിനായി പുതുക്കല്‍ ക്യാമ്പ് സുനിത ഫര്‍ണ്ണിച്ചറിനടുത്ത  താവക്കര കോംപ്ലക്‌സില്‍ സജ്ജമാക്കിയിട്ടുണ്ട്.  മേല്‍പറഞ്ഞ കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷം എടുത്ത കാര്‍ഡുകള്‍ പുതുക്കുവാനും പുതുതായി അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് ഫോട്ടോ എടുക്കുവാനും സാധിക്കും.  2013 മുതല്‍ കാര്‍ഡ് എടുത്തതും എന്നാല്‍ നാളിതുവരെ പുതുക്കാന്‍ സാധിക്കാത്തതുമായ കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ പരിശോധിക്കാമെന്നും വിവരങ്ങള്‍ ലഭ്യമാക്കുന്നപക്ഷം കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതാണെന്നും അറിയിച്ചു. ഫോണ്‍:  9947328834, 8606328834

 

date