Skip to main content

ചെന്നീര്‍ക്കര പഞ്ചായത്ത് ഗ്രാമസഭ

ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ഈ മാസം 16 മുതല്‍ 19 വരെ നടക്കും. ഒന്നാം വാര്‍ഡിലേത് 17ന് രാവിലെ 10ന് മുട്ടത്തുകോണം ജനത ലൈബ്രറിയിലും രണ്ടാം വാര്‍ഡിലേത് 19ന് ഉച്ചയ്ക്ക് രണ്ടിന് പ്രക്കാനം ഗവണ്‍മെന്‍റ് എല്‍പിഎസിലും മൂന്നിലേത് 18ന് രാവിലെ 10ന് പ്രക്കാനം ഗവണ്‍മെന്‍റ് എല്‍പിഎസിലും നാലാം വാര്‍ഡിലേത് 19ന് രാവിലെ 11ന് മുട്ടുകടുക്ക സിഎംഎസ്എല്‍പിഎസിലും അഞ്ചാം വാര്‍ഡിലേത് 17ന് രാവിലെ 10ന് കളീക്കല്‍ കുടുംബയോഗം കെട്ടിടത്തിലും ആറാം വാര്‍ഡിലേത് 16ന് രാവിലെ 10ന് വെട്ടോലിമല സിഎംഎസ്എല്‍പിഎസിലും ഏഴാം  വാര്‍ഡിലേത്  16ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും എട്ടാം വാര്‍ഡിലേത് ഉച്ചയ്ക്ക് രണ്ടിന് മഞ്ഞിനിക്കര കുറിയാക്കോസ് കത്തനാര്‍ സ്മാരകത്തിലും ഒമ്പതാം വാര്‍ഡിലേത് 16ന് രാവിലെ 10ന് മാത്തൂര്‍ ഏറത്തുമ്പമണ്‍ ജിയുപിഎസിലും 10-ാം വാര്‍ഡിലേത് 19ന് ഉച്ചയ്ക്ക് രണ്ടിന് ശാലേം പബ്ലിക് സ്കൂളിലും 11-ാം വാര്‍ഡിലേത് 16ന് ഉച്ചയ്ക്ക് രണ്ടിന് തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസ്എസിലും 12-ാം വാര്‍ഡിലേത് 18ന് ഉച്ചയ്ക്ക് രണ്ടിന് അമ്പലത്തുംപാട്ട് അംഗന്‍വാടിയിലും 13-ാം വാര്‍ഡിലേത് 17ന് ഉച്ചയ്ക്ക് രണ്ടിന് ചെന്നീര്‍ക്കര നോര്‍ത്ത് എല്‍പിഎസിലും 14-ാം വാര്‍ഡിലേത് 18ന് ഉച്ചയ്ക്ക് രണ്ടിന് നല്ലാനിക്കുന്ന് സിഎംഎസ് യുപിഎസിലും നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.   

(പിഎന്‍പി 3057/17)

date