Skip to main content

ഹരിത പെരുമാറ്റ ചട്ട പ്രതിജ്ഞ എടുത്തു

ലോക പരിസ്ഥിതിദിനാചരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്നു. കുറ്റിപ്പുറം  ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹരിത പെരുമാറ്റ ചട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് ഓഫീസ് പരിസരത്ത് ഓരോ ജനപ്രതിനിധികളും വൃക്ഷ തൈകളും നട്ടു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഖദീജ പറോളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.ടി.സിദ്ദീഖ്, എ.പി. സബാഹ്, അംഗങ്ങളായ കൈപ്പള്ളി അബ്ദുള്ള കുട്ടി, മൊയ്തു എടയൂര്‍, മാണിക്യന്‍, പി.ടി. ഷംല. ടി.കെ.റസീന, ജി.ഒ ഗംഗാധരന്‍.എം.എസ്, ജോസഫ്, നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കീഴില്‍ 53,000 ഫലവൃക്ഷ തൈകളാണ് നടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് നഴ്‌സറികളിലായാണ് ഇവ നട്ടു വളര്‍ത്തിയത്. പേര, സീതപ്പഴം, നെല്ലി, മാതളം, മുരിങ്ങ തുടങ്ങി വിവിധ മരങ്ങളാണ് നടുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധയിടങ്ങളിലായി ഇവ തണലേകും.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കല്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷതൈകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ അരുണ്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാജിദ് മങ്ങാട്ടില്‍, ടി.വി സുലൈഖാബി, പ്രതിപക്ഷ നേതാവ് ടി.പി സുബൈര്‍, കൗണ്‍സിലര്‍ രാജസുലോചന എന്നിവര്‍ സംബന്ധിച്ചു.

 

date