വിദ്യാലയങ്ങളെ വര്‍ണാഭമാക്കി ജില്ലയില്‍ ഹരിതോത്സവം
പാഠത്തിനുപ്പുറമുള്ള പഠനം എന്ന സന്ദേശം നല്‍കിക്കൊണ്ട് ജില്ലയിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതിദിനം ഹരിതോത്സവമായി ആചരിച്ചു. ഹരിതോത്സവത്തിന്റെ ജില്ലാതല ആഘോഷം കോടാലി ജി എല്‍ പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ കുട്ടികള്‍ മുന്‍കൈയെടുക്കണമെന്നും പ്ലാസ്റ്റിക് വിമുക്തിക്കായി ജില്ലാപഞ്ചായത്ത് സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി സുബ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മഞ്ജുളഅരുണന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ജില്ലാപഞ്ചായത്തംഗം സി.ജി. സിനിടീച്ചര്‍ വൃക്ഷത്തൈ വിതരണം നടത്തി. ചിത്രകാരന്‍ ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ അത്താണി എന്നിവര്‍ മുഖ്യാതിഥിതികളായി, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന നന്ദകുമാര്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എസ്. പ്രശാന്ത്, വാര്‍ഡ് മെമ്പര്‍ മോളി തോമസ്, തൃശൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.ടി.ജയറാം, തൃശൂര്‍ ആര്‍.എം.എസ്.എ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ കമലാദേവി,, സമഗ്ര ശിക്ഷാഅഭിയാന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ഡി.പ്രകാശ്ബാബു, ചാലക്കുടി എ ഇഒ സി.പി.പ്രസൂന്‍ എന്നിവര്‍ സംസാരിച്ചു. സമഗ്ര ശിക്ഷ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബിന്ദു പരമേശ്വരന്‍ സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോസ് മാത്യു നന്ദിയും പറഞ്ഞു. ചടങ്ങില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം മികച്ച ജൈവ വൈവിധ്യ ഉദ്യാനം നിര്‍മ്മിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വരവൂര്‍ ജി എല്‍ പി സ്‌കൂള്‍, കോടാലി ജി എല്‍ പി സ്‌കൂള്‍, ആനന്ദപുരം ജി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍.ആര്‍ മല്ലിക ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. യഥാക്രമം 25,000, 20,000, 15,000 എന്നിങ്ങനെയാണ് വിതരണം ചെയ്ത തുക. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് വൃക്ഷത്തൈ നട്ടു.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഹരിതോത്സവം പ്രൗഡഗംഭീരമാക്കാന്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കായി 316000 കൈപ്പുസ്തകങ്ങളും 390000 വിത്തുപായ്ക്കറ്റുകളും ഒരു ലക്ഷത്തോളം വൃക്ഷത്തൈകളുമാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയത്. ഹരിതോത്സവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മരത്തൈ, വിത്ത്, മുഖ്യമന്ത്രിയുടെ സന്ദേശമുള്‍ക്കൊളളുന്ന ജീവിതപാഠം, പാഠത്തിനപ്പുറം എന്നീ രണ്ട് കൈപ്പുസ്തകങ്ങളും വിദ്യാലയങ്ങളില്‍ വിതരണം ചെയ്തു.
- Log in to post comments