Post Category
ട്രോളിങ് നിരോധനം ഒമ്പത് മുതല്‍
ജൂണ്‍ ഒമ്പതിന് അര്‍ദ്ധ രാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നിരോധനത്തിന്റെ കാലയളവ് ഇത്തഒം 52 ദിവസമാണ്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട ട്രോളറുകള്‍ ഒമ്പതിന് രാത്രി 12നകം ഹാര്‍ബറുകളില്‍ എത്തിചേരണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിരോധന സമയത്തിനു ശേഷം കടലില്‍ കാണുന്ന ട്രോളറുകള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കും. നിരോധന കാലയളവില്‍ ട്രോളിങിന് സമാനമായ മത്സ്യബന്ധന രീതി അനുവര്‍ത്തിക്കുന്ന നാടന്‍ വള്ളങ്ങളേയും (പോത്തന്‍ വല) പിടിച്ചെടുക്കും.
ട്രോളിങ് നിരോധനം മൂലം കഷ്ടത്തിലാകുന്ന ബോട്ട് തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷനുള്ള അപേക്ഷ പൊന്നാനി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments