Skip to main content

ഭിന്നശേഷി ദിനം വിപുലമായി ആചരിക്കും

ഡിസംബര്‍ മൂന്നിനുള്ള ഭിന്നശേഷിദിനം വിപുലമായി ആചരിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനു എസ്.നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ തീരുമാനമായി. പത്തനംതിട്ട സെന്‍റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ദിനാചരണപരിപാടികളില്‍ ജില്ലയിലെ വിവിധ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കലാകായിക പരിപാടികള്‍ നടക്കും.

ദേശീയ തലത്തില്‍ സമ്മാനം നേടിയ സ്ഷ്യെല്‍ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ആദരിക്കും. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് വിവിധ ഉപസമിതികളെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                               

(പിഎന്‍പി 3065/17)

date