സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ടാകുന്നു; 16 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ജില്ലയിലെ 16 സ്‌കൂളുകള്‍ ഈ വര്‍ഷം അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളായി മാറും. ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളുമായാണ് ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും അധ്യയനം തടസ്സപ്പെടാതിരിക്കാന്‍ പകരം സംവിധാനങ്ങള്‍ ഒരുക്കാനും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ക്കും ഡിഇഒമാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നിര്‍മാണ പുരോഗതി ഡിഇഒമാര്‍ യഥാസമയം വിലയിരുത്തുകയും അത് ബന്ധപ്പെട്ട എംഎല്‍എമാരെ അറിയിക്കുകയും വേണം.
ഒരു മണ്ഡലത്തില്‍ ഒരു സ്‌കൂളാണ് മികവിന്റെ കേന്ദ്രമാക്കി വികസിപ്പിക്കുന്നത്. ഇതിനായി 16 സ്‌കൂളുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. അഞ്ച് കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് നല്‍കുക.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജില്ലയിലെ 40 സ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ നല്‍കും. ഇതില്‍ 10 എണ്ണത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. കിഫ്ബി അനുവദിച്ച തുകയ്ക്ക് പുറമെ ആവശ്യമായ തുക എംഎല്‍എ ഫണ്ട്, എംപി ഫണ്ട്, മറ്റ് പ്രാദേശിക വികസന ഫണ്ട് എന്നിവയില്‍ നിന്ന് കണ്ടെത്താം. പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഡി.ഇ.ഒമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.
മികവിന്റെ കേന്ദ്രങ്ങളാകുന്ന ജില്ലയിലെ സ്‌കൂളുകള്‍
കൊണ്ടോട്ടി ഗവ. വി.എച്ച്.എസ്.സി, കുഴിമണ്ണ ഗവ.എച്ച്.എസ്.എസ്, നിലമ്പൂര്‍ ഗവ. മാനവേദന്‍ എച്ച്.എസ്.എസ്, തുവ്വൂര്‍ ഗവ.എച്ച്.എസ്.എസ്, പാണ്ടിക്കാട് ഗവ.എച്ച്.എസ്.എസ്, പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസ്, മക്കരപറമ്പ് ഗവ.എച്ച്.എസ്.എസ്, മലപ്പുറം ഗവ. എച്ച്.എസ്.എസ്, വേങ്ങര ഗവ. ബോയ്‌സ് വി.എച്ച്.എസ്, പെരുവല്ലൂര്‍ ഗവ.എച്ച്.എസ്.എസ്, പരപ്പനങ്ങാടി നെടുവ ഗവ. എച്ച്.എസ്.എസ്, താനൂര്‍ ദേവതാര്‍ ഗവ. എച്ച്.എസ്.എസ്, കല്‍പ്പകഞ്ചേരി ഗവ. എച്ച്.എസ്.എസ്, കുറ്റിപ്പുറം പേരശ്ശന്നൂര്‍ ഗവ. എച്ച്.എസ്.എസ്, പുറത്തൂര്‍ ഗവ. എച്ച്.എസ്.എസ, നന്നമുക്ക് മൂക്കുതല പി.സി.എന്‍ ഗവ. എച്ച്.എസ്.എസ്
- Log in to post comments