Skip to main content

ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

കുടുംബശ്രീ വനിതാ സാമൂഹ്യ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകളും, കൗമാരക്കാരും, കുട്ടികളും അനുഭവിക്കുന്ന മാനസിക വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ രീതിയില്‍ പിന്തുണാ സഹായം ലഭ്യമാക്കുന്നതിനായി എടയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ (ജി.ആര്‍.സി) പ്രവര്‍ത്തനം ആരംഭിച്ചു. എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വ്യക്തിഗത  ഗ്രൂപ്പ് കൗണ്‍സിലിംഗ്, വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മോട്ടിവേഷന്‍ കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ സേവനങ്ങള്‍ ജി.ആര്‍.സി മുഖേന ലഭ്യമാക്കുന്നതാണ്.

 

date