Skip to main content

ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍

 

 

 

ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ്  കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ്  ബീവറേജ് സര്‍വീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍സ്  കോഴ്സുകള്‍ക്ക് 30 സീറ്റുകളും ബേക്കറി ആന്റ്  കന്‍ഫെക്ഷനറി, ഫ്രണ്ട് ഓഫീസ്, പി ജി ഡിപ്ലോമ ഇന്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍സ് ആന്റ്  മാനേജ്മെന്റ് കോഴ്സുകള്‍ക്ക് 40 സീറ്റുകളുമാണുള്ളത്.  ഡിപ്ലോമ കോഴ്സുകളില്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലും പി ജി ഡിപ്ലോമ കോഴ്സിന് ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം.  പ്രായപരിധി 25 വയസ്സ്. എസ് സി /എസ് ടി  വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sihmkerala.com വെബ്സൈറ്റില്‍ ലഭ്യമാണ്. 400 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി /എസ് ടി   വിഭാഗങ്ങള്‍ക്ക് 200 രൂപ.  അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 24. ഫോണ്‍- 94479 94245.

date