ഇവിടെ എല്ലാം ഹരിതമാണ്' ഹരിത മാര്‍ഗ രേഖ പാലിച്ച് മലപ്പുറത്തെ ഹോട്ടല്‍
മാലിന്യത്തിന്റെ തലവേദനയില്ലാതെ മലപ്പുറത്തെ ഹോട്ടല്‍. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് സമ്പൂര്‍ണമായും ഹരിത നിയമാവലി പാലിച്ച് 'വെണ്ടക്ക വിലാസം' ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും ഭക്ഷണം പാഴ്സലായി നല്‍കുന്നത് സ്റ്റീല്‍ പാത്രങ്ങളിലാണ്. സാധാരണ പാഴ്സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും പേപ്പറുകളും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതും സംസ്കരണത്തിനുള്ള ബുദ്ധിമുട്ടുമാണ് പുതിയ രീതി പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ഹോട്ടല്‍ ഉടമ എസ്പി അരവിന്ദ് പറഞ്ഞു.
പ്ലാസ്റ്റിക് ഷീറ്റുകളില്‍ 40 ഡിഗ്രിയില്‍ അധികം ചൂടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയുന്നത് മാരക ആരോഗ്യ പ്രശ്നത്തിന് ഇടയാക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 20 വര്‍ഷം എയര്‍ഫോഴ്സില്‍ ജോലി ചെയ്ത അരവിന്ദ് വിരമിച്ച ശേഷമാണ് മലപ്പുറത്ത് ഹോട്ടല്‍ തുടങ്ങുന്നത്. മാലിന്യം പരമാവധി കുറക്കുകയെന്ന ലക്ഷ്യം പുതിയ സ്ഥാപനം തുടങ്ങുന്നതിന് മുമ്പുണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടുകയായിരുന്നു. പാഴ്സലായി നല്കിയ ശേഷം പാത്രങ്ങള്‍ നേരിട്ടെത്തി ജീവനക്കാര്‍ തന്നെ ശേഖരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലേക്കും മലപ്പുറത്തെ ബാങ്കുകളിലേക്കുമാണ് കൂടതലായും ഭക്ഷണം നല്‍കുന്നത്. കൃത്രിമ വസ്തുക്കള്‍ ചേര്‍ക്കാതെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും അതിനാല്‍ ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വരാറുണ്ടെന്നും ഉടമ സാക്ഷ്യപ്പെടുത്തുന്നു.
ഉടമയെ കൂടാതെ നാല് ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പ്രവര്‍ത്തി സമയം. ഭക്ഷണ അവശിഷ്ടം വീട്ടില്‍ ബയോ കം പോസ്റ്റാക്കി മാറ്റുകയും കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുകയാണ് പതിവെന്നും ഉടമ പറയുന്നു
- Log in to post comments