Skip to main content

 ചന്ദനം മുറിച്ചു കടത്തിയ കേസ് : പ്രതികള്‍ക്ക് നാലു വര്‍ഷം തടവ്

 

 പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തില്‍ അനധികൃതമായി ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ കേസിലെ പ്രതികളായ സേലം മാത്തൂര്‍ സ്വദേശികളായ പഴനി, അറുമുഖന്‍, ഗുണശേഖരന്‍, സുന്ദരന്‍, മുരുകേശന്‍, സെന്തില്‍, മുരുകേശന്‍, പഴനി, എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി നാലു വര്‍ഷം തടവും 7000 രൂപ പിഴ അടയ്ക്കാനും പിഴ അടയ്ക്കാത്ത പക്ഷം  അഞ്ചുമാസം തടവിനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി. ബിസി ഹാജരായി.

date