അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് 2018--19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഗ്രാമസഭ/വാര്‍ഡ് സഭ ലിസ്റ്റുകള്‍ ലഭിക്കാത്ത പ്രദേശങ്ങളിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകന്‍ താമസിക്കുന്ന പ്രദേശം ഉള്‍പെടുന്ന ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെട്ട എസ് സി പ്രൊമോട്ടര്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. പ്രായപരിധി 55 വയസ്സും വരുമാനം 50000 രൂപയില്‍ താഴെയും ആയിരിക്കണം.
അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബത്തിന് സ്വന്തമായി ഭൂമി ഇല്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മാതാപിതാക്കളില്‍ നിന്നോ രക്ഷാകര്‍ത്താവില്‍ നിന്നോ അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഭൂമി വാങ്ങാന്‍ ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവയും ഹാജരാക്കണം. ജൂണ്‍ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലുള്ള ഗ്രാമസഭ/വാര്‍ഡ് സഭ ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ ആയതു പരിഗണിച്ച് തീര്‍ത്ത ശേഷം മാത്രമേ നേരില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ. പൂര്‍ണമായും പൂരിപ്പിച്ചതും എല്ലാ സാക്ഷ്യപത്രങ്ങളും സഹിതമുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു.
- Log in to post comments