Post Category
നെയ്ത്ത് പരിശീലകനെ നിയമിക്കുന്നു
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴില്‍ പാപ്പിനിശ്ശേരിയില്‍ ആരംഭിക്കുന്ന നെയ്ത്ത് കേന്ദ്രത്തിലേക്ക് നെയ്ത്ത് പരിശീലകയെ/പരിശീലകനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബോര്‍ഡിന് കീഴിലുള്ള നെയ്ത്ത് കേന്ദ്രങ്ങളില്‍ ജോലി നോക്കുന്ന പരിചയ സമ്പന്നരായ നെയ്ത്ത് തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത, പരിചയം മുതലായവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം വെള്ളക്കടലാസില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രൊജക്ട് ഓഫീസില്‍ ജൂണ്‍ 16 നകം അപേക്ഷിക്കണം. ഫോണ്‍: 0497 2700057.
date
- Log in to post comments