Post Category
സ്‌കോള്‍ കേരള: പുനപ്രവേശനം ആരംഭിച്ചു
സ്‌കോള്‍ കേരള മുഖേന 2018-19 അധ്യയ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി കോഴ്‌സ് ഒന്നാം വര്‍ഷ പ്രവേശനം/പുന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. സി ബി എസ് ഇ, ഐ സി എസ് ഇ, മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാംവര്‍ഷം ഹയര്‍ സെക്കണ്ടറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദ്ദിഷ്ട രേഖകളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ 21 ന് വൈകിട്ട് 5 മണിക്കകം ലഭ്യമാക്കണം.
date
- Log in to post comments