Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ജൂലൈ 31) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. ആലത്തൂർ - പുതിയ ബസ് സ്റ്റാൻഡ്, ആലത്തൂർ ടൗൺ

2. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 

3. കുമരംപുത്തൂർ - ജി എൽ പി എസ് വട്ടമ്പലം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- ജി എൽ പി എസ് പള്ളിക്കുന്ന്(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

4. മലമ്പുഴ - പ്രാഥമിക ആരോഗ്യ കേന്ദ്രം

5. പിരായിരി - ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം

6. അനങ്ങനടി - ഗവ. ഹയർ സെക്കൻഡറി സ്കൂൾ

7. വണ്ടാഴി - ഗവ. ഹൈസ്കൂൾ, മുടപ്പല്ലൂർ

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 30 വരെ 991832 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 30 വരെ 991832 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 184031 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 30 ന് 2070 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 30) ടെസ്റ്റ് പോസിറ്റിവിറ്റി 20.67 ശതമാനമാണ്.

ഇന്ന് (ജൂലൈ 30) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂർ - വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ

2. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ

3. കാരക്കുറിശ്ശി - ശബരി ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുറുപ്പ്

4. കിഴക്കഞ്ചേരി - കെ ഇ എ എൽ പി എസ്, എളവമ്പാടം

5. കപ്പൂർ - കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

6. ആനക്കര - എൽ പി സ്കൂൾ കുമ്പിടി

7. കോട്ടോപ്പാടം - എ എം എൽ പി എസ്, തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)

- ജി എൽ പി എസ് അരിയൂർ, ആര്യമ്പാവ് (ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)
 

date