Skip to main content

തിരുവനന്തപുരം ഫിലിം സിറ്റി ആലോചനായോഗം ജൂണ്‍ 11 ന്

 

 

കൊച്ചി: തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായ സമാഹരണം നടത്തുന്നതിനുള്ള ആലോചനായോഗം  ജൂണ്‍ 11 ന് കൊച്ചിയില്‍ നടക്കും. കലൂര്‍ ഐഎംഎ ഹാളില്‍ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന യോഗത്തില്‍ ചലച്ചിത്രരംഗത്തെ വിവിധതലങ്ങളിലുള്ള പ്രഗത്ഭര്‍ പങ്കെടുക്കും.

 

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി പി ആര്‍) തയ്യാറാക്കുന്നതിനായി െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കിഫ്ബി പി ഫണ്ടില്‍ നിന്നും 150 കോടി രൂപ ഫിലിം സിറ്റി പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. കെ എസ് എഫ് ഡി  സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, മാനേജിങ് ഡയറക്ടര്‍ ദീപാ ഡി നായര്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കും.

date