Skip to main content

ജില്ലാ കോ-ഓഡിനേറ്ററായി നിയമിക്കും

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് ഹെരിറ്റേജ് ക്ലബ്ബുകളുടെ ശാക്തീകരണം, പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കല്‍ എന്നീ പദ്ധതികളുടെ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികളിലും എത്തിക്കുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ പ്രതിമാസം 18000 രൂപ കണ്‍സോളിഡേറ്റഡ് വേതനാടിസ്ഥാനത്തില്‍ തെരഞ്ഞടുക്കുന്നതിനായി ഡിഗ്രിയും എം.ബി.എ യും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ജൂണ്‍ 20 നാണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.  സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നളന്ദ, തിരുവനന്തപുരം. ഫോണ്‍ : 0471 - 2311547 എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 8304999478
പി.എന്‍.എക്‌സ്.2281/18

date