Post Category
തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്
തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് വിഭാഗങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എന്‍ജിനീയറിങ്ങ് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തിന് ആഗസ്റ്റ് ഒമ്പതിനും ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് വിഭാഗത്തിന് ആഗസ്റ്റ് 11 നും എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ സഹിതം രാവിലെ 9.30 നകം പോളിടെക്നിക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-0467 2211400.
date
- Log in to post comments