Skip to main content

കടപ്പൂര്‍  ഗവ. ഹയര്‍സെക്കണ്ടറി  സ്‌കൂള്‍ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം  ഇന്ന് 

 

  സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കടപ്പൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി  സ്‌കൂളില്‍ നിര്‍മ്മിച്ച ഹൈടെക് ക്ലാസ് മുറികള്‍ അടങ്ങുന്ന ബ്ലോക്കിന്റെ  ഉദ്ഘാടനം ഇന്ന് (ജൂണ്‍ 8) വൈകിട്ട് 5.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയുടെ അധ്യക്ഷത വഹിക്കും.  ഹൈടെക് ക്ലാസ്സ് മുറികളുടെ  ഉദ്ഘാടനം ജോസ് കെ. മാണി എം.പി  നിര്‍വ്വഹിക്കും. മള്‍ട്ടിമീഡിയ ഹാള്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ആധുനീകരിച്ച  ലൈബ്രറിയുടെ ഉദ്ഘാടനം  മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. ഗ്രാമപഞ്ചാത്തു പ്രസിഡന്റ് ചെറിയാന്‍ ഫിലിപ്പ്, ജനപ്രതിനിധികളായ ബിജു പാതിരിമല, കെ എസ്.ദിവാകരന്‍ കാപ്പിലോരം, അനിതാ ജയമോഹന്‍, ജോമോള്‍ സാബു, ബിനു വാസുദേവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും. പ്രിന്‍സിപ്പല്‍ വി.ഷാജി മാത്യു, പി.ഡബ്ല്യൂ.ഡി                എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ ഷീന രാജന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പിടിഎ പ്രസിഡന്റ് ഏ.കെ. ബാബു സ്വാഗതവും ഹെഡ്മിട്രസ്  എസ്. വസന്തകുമാരി  നന്ദിയും പറയും. 

                                                      (കെ.ഐ.ഒ.പി.ആര്‍-1169/18)

date