സ്‌കൂളുകള്‍ എക്‌സൈസ് നിരീക്ഷണത്തില്‍
വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കി വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. സ്‌കൂളുകള്‍ക്ക് സമീപമെത്തുന്ന സംശയാസ്പദമായ വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കുന്നതിന് റെയ്ഞ്ച് അടിസ്ഥാനത്തില്‍ പ്രത്യേക ഷാഡോ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ നിരീക്ഷണവും ഉണ്ടായിരിക്കും. വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. അദ്ധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിനും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ടോള്‍ ഫ്രീ നമ്പര്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കും. സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെടേണ്ട നമ്പര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (കോട്ടയം) - 9400069508, ചങ്ങനാശ്ശേരി - 9400069509, വൈക്കം - 9400069512, പാലാ - 9400069511, പൊന്‍കുന്നം - 9400069510, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് കോട്ടയം - 9400069506
(കെ.ഐ.ഒ.പി.ആര്‍-1174/18)
- Log in to post comments