Post Category
ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറസ് ഹാളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ലൈലാബി ഷാക്കിര്‍ ക്ലാസെടുത്തു. നിപ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്നും രോഗം സ്ഥിരീകരിച്ച വ്യക്തികളില്‍ നിന്നും മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്ക് പകരുകയുള്ളു എന്നതിനാല്‍ ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്നും വ്യാജപ്രചരണങ്ങള്‍ തടഞ്ഞ് ശരീയായ രീതിയില്‍ മുന്‍കരുതലെടുക്കുന്നതിന് ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചു.
date
- Log in to post comments