Skip to main content

ദേശീയ ചലച്ചിത്രോത്സവം പയ്യന്നൂരില്‍ നാളെ തുടങ്ങും

കേരള ചലച്ചിത്ര അക്കാദമിയുടെ പത്താമത് ദേശീയ ചലച്ചിത്രോത്സവം നാളെ (ജൂണ്‍ 09) മുതല്‍ 13 വരെ പയ്യന്നൂരില്‍ നടക്കും. നാളെ വൈകീട്ട് അഞ്ചിന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായുള്ള ഫോട്ടോ പ്രദര്‍ശനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി.കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി മുഖ്യാതിഥിയാകും. എം.പിമാരായ പി.കരുണാകരന്‍, പി.കെ.ശ്രീമതി ടീച്ചര്‍, കെ.കെ.രാഗേഷ്, റിച്ചാര്‍ഡ് ഹേ എന്നിവര്‍ സംബന്ധിക്കും. 
ശ്രദ്ധേയമായ 28 ഇന്ത്യന്‍ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പയ്യന്നൂര്‍ രാജധാനി തീയറ്ററിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ലോകത്ത് നിന്നും അപ്രത്യക്ഷമാകുന്ന സഞ്ചരിക്കുന്ന ടാക്കീസുകളെകുറിച്ചുള്ള സിനിമാ ട്രാവലേര്‍സ്, രവി ജാധവ് സംവിധാനം ചെയ്ത വിഖ്യാത മറാത്തി ചിത്രം ന്യൂഡ്, അലംകൃത ശ്രീവാസ്തവയുടെ ഹിന്ദിചിത്രം ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, അതാനുഘോഷിന്റെ ബംഗാളിചിത്രം മയൂരാക്ഷി, റിമാദാസിന്റെ ആസാമീസ് ഭാഷയില്‍ നിര്‍മ്മിച്ച ശ്രദ്ധേയ ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ്, ഗിരീഷ ്കാസറവള്ളിയുടെ കന്നഡ ചിത്രം കൂര്‍മ്മാവതാര, ദേവാശിഷ് മഖിജയുടെ വിഖ്യാത ഹിന്ദി ചലച്ചിത്രം അജജി, കന്നഡ ചിത്രങ്ങളായ തിഥി, റെയില്‍വേ ചില്‍ഡ്രന്‍, മൂകനായക തുടങ്ങിയവയാണ് പ്രധാന ചലചിത്രങ്ങള്‍.
മലയാളവിഭാഗത്തില്‍ ഈ.മ.യൗ, മിന്നാമിനുങ്ങ്, ഏദന്‍, ആളൊരുക്കം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക്ഓഫ് എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ദിവസവും ഓപ്പണ്‍ ഫോറവും ചലച്ചിത്ര ചര്‍ച്ചകളും നടക്കും.
പ്രദര്‍ശന ക്രമം:
ജൂണ്‍ 9: രാജധാനി സിനിമ: 10 മണി വില്ലേജ് റോക്ക്‌സ്റ്റാഴ്‌സ്, 2 മണി ക്ഷിതിജ്: എ ഹൊറൈസണ്‍, 8.15: സിനിമാ ട്രാവല്ലേഴ്‌സ്.
രാജധാനി മിനിപ്ലക്‌സ്: 10 മണി തൊണ്ടിമുതലും ദൃക്‌സാക്ഷിയും, 2 മണി കരിയ കണ്‍ബിറ്റ, 8.30: സിനിമാ ട്രാവല്ലേഴ്‌സ്.
ജൂണ്‍ 10:  രാജധാനി സിനിമ: 10 മണി അജ്ജി, 2 മണി കൂര്‍മാവതാര, 6 മണി: ജൂസ് 8.15: മിന്നാമിനുങ്ങ്. 
രാജധാനി മിനിപ്ലക്‌സ്: 10 മണി ടേക് ഓഫ്, 2 മണി ലൂസിയ, 6.15 ഈ.മ.യൗ 8.30: തിഥി.

date