Post Category
പഠനമുറി നിര്‍മിക്കുന്നതിന് അപേക്ഷിക്കാം
റാന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി, ബിരുദം, മറ്റ് കോഴ്സുകള്‍ എന്നിവ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിന് ധനസഹായത്തിന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. റാന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ളവരായിരിക്കണം അപേക്ഷകര്‍. ബന്ധപ്പെട്ട സ്കൂള്‍, കോളേജ് അധികാരികളില്‍ നിന്നുള്ള സാക്ഷ്യപത്രം, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 25ന് വൈകിട്ട് നാലിനകം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. (പിഎന്‍പി 1466/18)
date
- Log in to post comments