വാക് ഇന്‍ ഇന്റര്‍വ്യൂ 20 ന്
മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് ഹോം മാനേജര്‍, വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേയ്ക്ക് 20 ന് രാവിലെ 10.30 ന് കാസര്‍ഗോഡ് കളക്ടറേറ്റ് മെയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ വാക് -ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി(സൈക്കോളജി) എന്നിവയാണ് ഹൗസ് മാനേജറുടെ യോഗ്യത. പ്രതിമാസം 18000 രൂപ വേതനം ലഭിക്കും. ഫുള്‍ടൈം റസിഡന്‍സ് വാര്‍ഡന് ബിരുദം, സമാന തസ്തികയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 13000 രൂപ വേതനം. സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കറിന് എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി) എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 12000 രൂപ വേതനം ലഭിക്കും. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) ന് എം.എസ്.സി/എം.എ (സൈക്കോളജി) & ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 7000 രൂപ വേതനം ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ : 0467 2254114.
പി.എന്‍.എക്‌സ്.2315/18
- Log in to post comments