Skip to main content

ജനറല്‍ നഴ്‌സിംഗിന് അപേക്ഷ ക്ഷണിച്ചു

    മഞ്ചേരി ഗവ:നഴ്‌സിംഗ് സ്‌കൂളില്‍ 2018-21 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്) ഐച്ഛിക വിഷയമായെടുത്ത് 40% മാര്‍ക്കോടെ പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗത്തിന് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് ബാച്ചുകാരുടെ അഭാവത്തില്‍ മറ്റു ഗ്രൂപ്പുകാരെയും പരിഗണിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റായ ംം.റവ.െസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. ജൂലൈ 21 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

date