സമയബന്ധിതമായ മാസ്റ്റര്‍ പ്ലാന്‍ സ്കൂളിനാവശ്യം : മന്ത്രി എ സി മൊയ്തീന്‍
കൃത്യവും സമയബന്ധിതവുമായ മാസ്റ്റര്‍ പ്ലാന്‍ സ്കൂളിനാവശ്യമെന്നും അത് വെറും കെട്ടിടം പണി അല്ലെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുന്നകുളം ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഹൈസ്കൂള്‍ വിഭാഗത്തിന്‍റെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വന്‍കിട സ്കൂളിനു മാത്രമാണ് വിജയമുണ്ടാവുകയെന്ന മിഥ്യാബോധത്തെ മാറ്റിയെടുക്കുകയാണ് പൊതുവിദ്യാലയങ്ങളെന്ന് നൂറു ശതമാനം വിജയവും കൂടുതല്‍ എ പ്ലസും നേടിയ കുന്നകുളം ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിനെയും അഭിനന്ദിച്ചുകൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു.
കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റ്യന്‍, നഗരസഭ കൗണ്‍സിലര്‍ നിഷ ജയേഷ്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ സച്ചിദാനന്ദന്‍, വി എച്ച് എസ് സി പ്രിന്‍സിപ്പാള്‍ ധന്യ ജോസഫ്, മോഡല്‍ ബോയ്സ് ഹെഡ്മിസ്ട്രസ്സ് നസീമ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. പി ടി എ പ്രസിഡണ്ട് ടി മുകുന്ദന്‍ സ്വാഗതവും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ആശാലത നന്ദിയും പറഞ്ഞു.
- Log in to post comments