Skip to main content

നെഹ്റു പാര്‍ക്ക് : മരങ്ങളുടെ സംരക്ഷണവും  പ്രദര്‍ശന ബോര്‍ഡ് സ്ഥാപിക്കലും  3 ന്

ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മണ്ണുപര്യവേക്ഷണ-മണ്ണു സംരക്ഷണ വകുപ്പിന്‍റെയും നേതൃത്വത്തില്‍ നെഹ്റു പാര്‍ക്കിലുളള 300 മരങ്ങളുടെ സംരക്ഷണത്തിന്‍റെയും പ്രദര്‍ശന ബോര്‍ഡ് സ്ഥാപിക്കലിന്‍റെയും ഉദ്ഘാടനം ജൂണ്‍ 3 രാവിലെ 8.30 ന് ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് സ്കൂളില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ സിന്ധു പി ഡി പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം കെ സുദര്‍ശന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. എല്‍ ഐ സി ഡിവിഷണല്‍ മാനേജര്‍ ദീപ ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തും. കോര്‍പ്പറേഷന്‍ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീബ ബാബു, എം ആര്‍ റോസിലി, എം പി ശ്രീനിവാസന്‍, എം എല്‍ റോസി, ജേക്കബ് പുലിക്കോട്ടില്‍, വത്സല ബാബുരാജ്, എം പി സുകുമാരന്‍, ജെന്നി ജോസഫ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ മഹേഷ്, എം എസ് സമ്പൂര്‍ണ്ണ, എല്‍ ഐ സി മാര്‍ക്കറ്റിങ് മാനേജര്‍ എം പ്രസന്നന്‍, ഫോറസ്ട്രി കോളേജ് ഡീന്‍ ഡോ. കെ വിദ്യാസാഗര്‍, അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ ജയമാധവന്‍, സ്കൂള്‍ പ്രിന്‍സിപ്പമാരായ കെ ആര്‍ മണികണ്ഠന്‍, ഷാലി ജോണ്‍ പി, ലതദേവി തുടങ്ങിയവര്‍ ആശംസ നേരും. ഡെപ്യുട്ടി മേയര്‍ ബീന മുരളി സ്വാഗതവും സോയില്‍ സര്‍വെ അസിസ്റ്റന്‍റ് ഡയറക്ടര്‍ എന്‍ വി ശ്രീകല നന്ദിയും പറയും.

date