സ്ത്രീ സുരക്ഷ ഭീമായോജന ഇന്‍ഷൂറന്‍സ്
കുടുംബശ്രീ അംഗങ്ങള്‍ക്കായി ഇന്‍ഷൂറന്‍സ് പദ്ധതി ഇന്ന് (ജൂണ്‍ 1) ആരംഭിക്കും. പ്രധാനമന്ത്രി ജീവന്‍ജ്യോതി സുരക്ഷാ ബീമാ യോജ, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നീ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടാണ് സ്ത്രീ സുരക്ഷ ബീമാ യോജന പദ്ധതി ആരംഭിക്കുന്നത്. പതിനെട്ട് വയസ്സ് മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുളള കുടുംബശ്രീ അംഗങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പങ്കുചേരാം. 51 വയസ്സ് മുതല്‍ 75 വയസ്സുവരെയുളള അയല്‍ക്കൂട്ടഅംഗത്തിന് മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. 18 മുതല്‍ 50 വയസ്സ് വരെയുളള അയല്‍ക്കൂട്ടാംഗങ്ങളുടെ ഒന്‍പതാംതരം മുതല്‍ പന്ത്രണ്ടാംതരം വരെ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ സ്കോളര്‍ഷിപ്പ് ഈ പദ്ധതിയിലൂടെ ലഭിക്കും. പ്രീമിയം തുകയായ 342 രൂപയില്‍ 171 രൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. 181 രൂപ മാത്രം പ്രീമിയമായി അടച്ചാല്‍ മതിയാകും. 51 മുതല്‍ 75 വയസ്സ് വരെ പ്രായമുളളവര്‍ 150 രൂപ പ്രീമിയമായി അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0487-2362517.
- Log in to post comments